ETV Bharat / bharat

വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനാക്കി ഇന്ത്യൻ റെയില്‍വെ

രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് വിരമിച്ച റെയില്‍വെ ഉദ്യോഗസ്ഥര്‍ റെയില്‍വെ മന്ത്രാലയത്തിനും മന്ത്രിക്കും നന്ദി അറിയിച്ചു.

virtual retirement function  Railway organises virtual retirement function  Virtual Retirement Function for 2320 official  Piyush Goyal  ഇന്ത്യൻ റെയില്‍വെ  വിരമിക്കല്‍ ചടങ്ങ്  പീയുഷ് ഗോയല്‍
വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനാക്കി ഇന്ത്യൻ റെയില്‍വെ
author img

By

Published : Aug 2, 2020, 5:15 PM IST

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ വിരമിക്കല്‍ ചടങ്ങ് ഓണ്‍ലൈനായി നടത്തി ഇന്ത്യൻ റെയില്‍വെ. രാജ്യത്തെ എല്ലാ സോണുകളില്‍ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. റെയില്‍വെ മന്ത്രി പീയുഷ് ഗോയലും ചടങ്ങിന്‍റെ ഭാഗമായി. ദീര്‍ഘകാലം റെയില്‍വേയ്‌ക്ക് വേണ്ടി അധ്വാനിച്ച ജീവനക്കാര്‍ക്ക് കേന്ദ്ര മന്ത്രി നന്ദി അറിയിച്ചു.

ആത്മാര്‍ഥതയുള്ള ജീവനക്കാരാണ് റെയില്‍വെയുടെ വിജയത്തിന്‍റെ അടിസ്ഥാനം. വരും നാളുകളിലും നിങ്ങളുടെ സേവനം ജനം ഓര്‍ക്കുമെന്നും വിരമിക്കുന്ന ജീവനക്കാരോട് മന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് ശ്രമിക് ട്രെയിനുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിന് നിങ്ങളുടെ സേവനം സഹായിച്ചു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിങ്ങളും ഭാഗമായി. ആ പ്രവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ജീവിതമാകുന്ന യാത്രയിലെ ഒരു സ്‌റ്റോപ്പ് മാത്രമാണ് വിരമിക്കല്‍. ഇതിന് ശേഷവും യാത്ര തുടരും. രാജ്യത്തിനായി കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനുണ്ട്. പീയുഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിച്ച വിദ്യാഭ്യാസമുള്ള നിങ്ങള്‍ക്ക് സാധാരണക്കാരായ ജനങ്ങളെ സഹായിക്കാൻ കഴിയുമെന്നും വിരമിച്ച ഉദ്യോഗസ്ഥരോട് പീയുഷ് ഗോയല്‍ പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും പീയുഷ്‌ ഗോയല്‍ കൂട്ടിച്ചേര്‍ത്തു. രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന സമയത്തും ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് വിരമിച്ച റെയില്‍വെ ഉദ്യോഗസ്ഥര്‍ റെയില്‍വെ മന്ത്രാലയത്തിനും മന്ത്രിക്കും നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.