മുംബൈ: കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രി രാംദാസ് അത്തെവാലെ, റെയ്‌ഗഡിൽ നിന്നുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എംപി സുനിൽ തത്കരെ എന്നീ നേതാക്കൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇരു നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ പരിശോധനകൾക്ക് വിധേയരാകാനും ക്വാറന്‍റൈനിൽ പോകനും നേതാക്കൾ അഭ്യർഥിച്ചു. നടിമാരായ പായൽ ഘോഷ്, സോണി കനിഷ്ക, അഭിഭാഷകൻ നിതിൻ സത്പ്യൂട്ട് തുടങ്ങിയവർ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേരുന്നതിന്‍റെ ഔദ്യോഗികമായ ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് അത്തെവാലെക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി അദിതി തത്‌കരെയിന്‍റെ പിതാവായ സുനിൽ തത്‌കെരെക്ക് ആരോഗ്യപരമായി പ്രശ്നങ്ങളില്ലെന്നും എന്നാൽ മുൻകരുതൽ എന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണന്നും അറിയിച്ചു.
കേന്ദ്ര സാമൂഹ്യനീതി സഹമന്ത്രിയുൾപ്പെടെ രണ്ട് നേതാക്കൾക്ക് കൊവിഡ് - Sunil Tatkare
തങ്ങളുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളവർ പരിശോധനകൾക്ക് വിധേയരാകാനും ക്വാറന്‍റൈനിൽ പോകാനും നേതാക്കൾ അഭ്യർഥിച്ചു