ETV Bharat / bharat

കുപ്‌വാര ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട തീവ്രവാദികൾ പാകിസ്ഥാൻ പൗരന്മാർ - കുപ്വാര

രണ്ട് തീവ്രവാദികളെയും വധിച്ചത് സുരക്ഷാ സേനയുടെ വലിയ നേട്ടമാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) കശ്മീർ വിജയ് കുമാർ പറഞ്ഞു.

കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾ പാകിസ്ഥാൻ പൗരന്മാർ എന്ന് തിരിച്ചറിഞ്ഞു

author img

By

Published : Aug 20, 2020, 12:42 PM IST

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികൾ പാകിസ്ഥാൻ പൗരന്മാർ എന്ന് തിരിച്ചറിഞ്ഞു. രണ്ട് തീവ്രവാദികളെയും വധിച്ചത് സുരക്ഷാ സേനയുടെ വലിയ നേട്ടമാണെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി.പി) കശ്മീർ വിജയ് കുമാർ പറഞ്ഞു.

കൊല്ലപ്പെട്ട തീവ്രവാദികളിൽ ഒരാൾ ഏപ്രിൽ 18ന് സോപോറിൽ വെച്ച് മൂന്ന് സി.ആർ‌.പി‌.എഫ് ജവാൻമാരെയും കഴിഞ്ഞ മെയ് നാലിന് ഹാൻഡ്‌വാരയിൽ മൂന്ന് സി.ആർ‌.പി‌.എഫ് ജവാൻമാരെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്.

ഏപ്രിൽ 18ന് സിആർ‌പി‌എഫ് ജവാൻ‌മാർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുന്ന സി.സി.ടി.വി ദൃശ്യം കശ്മീർ പൊലീസ് ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇരുവരെയും വധിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.