ETV Bharat / bharat

ശ്രമിക് ട്രെയിനിലെ ശുചിമുറിയില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍

ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Uttar Pradesh’s Jhansi news  Mohan Lal Sharma news  North Central Railway spokesperson Ajit Kumar Singh  ശ്രമിക് ട്രെയിൻ  അതിഥി തൊഴിലാളി  ശുചിമുറിയില്‍ മരിച്ചു  യുപി
ശ്രമിക് ട്രെയിനിലെ ശുചിമുറിയില്‍ അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍
author img

By

Published : May 30, 2020, 12:47 PM IST

ലക്‌നൗ: ശ്രമിക് ട്രെയിനിലെ ശുചിമുറിയില്‍ നിന്ന് അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ത്സാൻസിയിലാണ് സംഭവം. മോഹൻലാൽ ശർമ (38) എന്നയാളാണ് മരിച്ചത്. മെയ്‌ 27ന് കണ്ടെത്തിയ മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ട്രെയിനില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്തുമ്പോഴാണ് തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.

മെയ് 23ന് ത്സാൻസിയില്‍ നിന്ന് പുറപ്പെട്ട ട്രെയിൻ തൊട്ടടുത്ത ദിവസം ഗോരഖ്‌പൂരിലെത്തി. തുടര്‍ന്ന് പ്രോട്ടോക്കോൾ അനുസരിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങൾക്കായാണ് മെയ്‌ 27ന് ട്രെയിൻ തിരിച്ച് ത്സാൻസിലെത്തിയതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മരിച്ച മോഹൻലാൽ ശർമ മുംബൈയിലെ ഒരു ഫാക്ടറിയിലാണ് ജോലി ചെയ്‌തിരുന്നത്. അയാളുടെ ആധാർ കാർഡും ഗോരഖ്‌പൂരിലേക്കുള്ള ട്രെയിൻ ടിക്കറ്റും പണവും മറ്റ് ചില രേഖകളും ലഭിച്ചിതായി ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജി‌ആർ‌പി ആശുപത്രിയിലേക്ക് അയച്ചു. കൂടാതെ കൊവിഡ് പരിശോധനക്കായി സാമ്പിൾ ശേഖരിക്കുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.