ETV Bharat / bharat

ബിഹാറിലേക്ക് കാല്‍നടയായി പോയ അതിഥി തൊഴിലാളി കാറിടിച്ച് മരിച്ചു - ambala

പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് പോകുകയായിരുന്ന അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു.

ചണ്ഡിഗഡ്  accident  guest workers  migrant  hit car  crash  ambala
ബീഹാറിലേക്ക് കാൽ നടയായി പോകുകയായിരുന്ന അതിഥി തൊഴിലാളി കാറിടിച്ച് മരിച്ചു
author img

By

Published : May 12, 2020, 1:02 PM IST

ചണ്ഡിഗഡ് : പഞ്ചാബിൽ നിന്ന് ബിഹാറിലേക്ക് കാൽ നടയായി പോയ അതിഥി തൊഴിലാളി കാറിടിച്ച് മരിച്ചു. ബിഹാർ സ്വദേശി അശോക് കുമാറാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ അംബാലയിലാണ് അപകടം നടന്നത്. പഞ്ചാബിലെ ലുധിയാനയിൽ നിന്ന് ബിഹാറിലെ പൂർണിയ ജില്ലയിലേക്ക് പോകുകയായിരുന്ന ഒരു കൂട്ടം അതിഥി തൊഴിലാളികളുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തൊഴിലാളിയെ അംബാല കന്‍റോൺമെന്‍റിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിച്ചിട്ട കാറുമായി ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടു. എന്നാൽ വാഹനത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും ഡ്രൈവറെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ജോലി നഷ്ടമായതിനെ തുടർന്ന് ട്രെയിനിൽ പോകുന്നതിന് രജിസ്റ്റർ ചെയ്യാൻ ഇവർ ശ്രമിച്ചിരുന്നു. എന്നാല്‍ രജിസ്ട്രേഷൻ ലഭിക്കാത്തതിനെ തുടർന്നാണ് ഇവർ കാൽനടയായി പോകാൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ട പരിശോധനക്ക് ശേഷം മരിച്ചയാളുടെ മൃതദേഹം സിവിൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ വിവരം അറിയിച്ചതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.