ലഖ്‌നൗ: കഴിഞ്ഞ മാസം ഉത്തരാഖണ്ഡിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളി ആത്മഹത്യ ചെയ്തു. മുട്ട് യോഗേന്ദ്ര ഗിരി ഗ്രാമവാസിയായ ആഞ്ജനി കുമാർ സിങ്ങാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ മൃതദേഹം ബെരിയ-മാജി റോഡിന് സമീപം മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് അഞ്ജനി കുമാർ സിങ്ങിന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു കമ്പനിയിൽ തൊഴിലാളിയായിരുന്നു ആഞ്ജനി കുമാർ. ഇയാള്‍ 15 ദിവസം മുമ്പാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.