ETV Bharat / bharat

കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിർദേശങ്ങളുമായി  അഭിഷേക് മനു സിങ്‌വി

1.5 കോടിയിലധികം കുടിയേറ്റ തൊഴിലാളികൾ രജിസ്റ്റർ ചെയ്യാത്തവരാണെന്നും ഇവര്‍ക്ക് സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും മനു സിങ്വി പറഞ്ഞു

covid
covid
author img

By

Published : Jul 9, 2020, 6:21 PM IST

ന്യൂഡൽഹി: കുടിയേറ്റക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സുപ്രീം കോടതിക്ക് നിര്‍ദേശങ്ങളുമായി അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി. സർക്കാരിന്‍റെ പദ്ധതിയുടെ ആനുകൂല്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നതെന്നും ഇത് രജിസ്റ്റർ ചെയ്യാത്ത നിരവധി തൊഴിലാളികളെ ആനുകൂല്യങ്ങൾ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1.5 കോടിയിലധികം തൊഴിലാളികൾ രജിസ്റ്റർ ചെയ്യാത്തവരാണെന്നും ഇവര്‍ക്ക് സർക്കാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ ഇളവ് ചെയ്യാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും പ്രതിസന്ധി ഘട്ടത്തിൽ ഭരണപരമോ ഉദ്യോഗസ്ഥ ഔപചാരികതയോ ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്നും സിങ്വി പറഞ്ഞു. ഭക്ഷ്യ വിഹിതം ഉറപ്പുവരുത്തുന്നതിനായി വിഹിതത്തിന്റെ മേൽനോട്ടത്തിനായി ഒരു കമ്മീഷണറുടെ നേതൃത്വത്തിൽ ഒരു പ്രത്യേക സമിതി രൂപീകരിക്കാനും അദ്ദേഹം കോടതിയോട് നിര്‍ദേശിച്ചു. കുടിയേറ്റക്കാരിലേക്ക് എത്താത്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻ‌ഷുറൻ‌സുമായി ബന്ധപ്പെട്ട്, സ്കീമിന് കീഴിലുള്ള കുടുംബങ്ങളെക്കുറിച്ചോ അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ കാത്തിരിക്കുന്നവരെക്കുറിച്ചോ വിശദാംശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടണമെന്നും സുപ്രീം കോടതിയോട് സിങ്വി നിര്‍ദേശിച്ചു. ജില്ലാ കലക്ടർ ഓഫീസ് വഴി വിവര പ്രചരണത്തിലൂടെ ഗുണഭോക്താക്കളെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾ ഇപ്പോൾ ജോലിക്കായി നഗരങ്ങളിലേക്ക് മടങ്ങുകയാണെന്നും വ്യവസായങ്ങൾ പ്രവർത്തനം പുനരാരംഭിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ സിങ്വി ഇന്ത്യാ ഗവൺമെന്റും സംസ്ഥാനങ്ങളും കുടിയേറ്റ തൊഴിലാളികൾക്കായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പറഞ്ഞു. കുടിയേറ്റക്കാരുടെ ദുരിതങ്ങളും പ്രശ്നങ്ങളും സംബന്ധിച്ച കേസ് സുപ്രീം കോടതി സ്വീകരിച്ചു. തൊഴിലാളികൾക്ക് ജോലി, ഗതാഗതം, ഭക്ഷണം എന്നിവ നൽകാൻ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിഷയം ജൂലൈ 17 ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.