മുംബൈ: പരിശീലന പറക്കലിനിടെ അറബിക്കടലിൽ തകർന്നുവീണ മിഗ് 29 കെ വിമാനത്തിന്‍റെ പൈലറ്റിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി നാവിക സേന വക്താവ് അറിയിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നാവികസേന അറിയിച്ചിരുന്നു. വിമാനത്തിന്‍റെ ലാൻഡിംഗ് ഗിയർ, ടർബോചാർജർ, ഫ്യുവൽ ടാങ്ക് എഞ്ചിൻ, വിംഗ് എഞ്ചിൻ കൗലിംഗ് എന്നിവയാണ് കണ്ടെത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മിഗ് 29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. ഈ സമയത്ത് വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നു. ഒൻപത് നാവിക സേന യുദ്ധക്കപ്പലുകളും, 14 യുദ്ധവിമാനങ്ങളും സംയുക്തമായാണ് പൈലറ്റിനു വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നത്. സമുദ്രമേഖലയുടെ തീരപ്രദേശങ്ങളിൽ തീരദേശ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.