കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ആരോപണത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനേര്‍ജി. കേന്ദ്രം ഈ സമയത്തും വര്‍ഗീയത കാണിക്കുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ പൊരുതുന്ന തിരക്കിലാണ് വര്‍ഗീയ വൈറസുകളോട് പൊരുതാന്‍ സമയമില്ലെന്നും മമത പ്രതികരിച്ചു.
സുരക്ഷാ ഏജന്‍സികള്‍ നടത്തിയ പരിശോധനയില്‍ ബംഗാളിലെ പലയിടങ്ങളിലും ലോക്‌ഡൗണ്‍ ലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പൊലീസിന്‍റെ അനുമതിയോടെ മതസമ്മേളനങ്ങള്‍ ഉള്‍പ്പെടെ നടന്നതായാണ് കണ്ടെത്തല്‍. പച്ചക്കറി, മത്സ്യ-മാംസ കച്ചവട കേന്ദ്രങ്ങളും നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നു. ആളുകള്‍ കൂട്ടം കൂടുന്നു. ഇതെല്ലാം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്‌ഡൗണ്‍ നിയമങ്ങളുടെ ലംഘനമാണെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞു. എന്നാല്‍ ആഭ്യന്തര വകുപ്പ് നല്‍കിയ നോട്ടീല്‍ അത്തരത്തില്‍ ഒന്നും പറയുന്നില്ലെന്നും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന്‍റെ ചില പ്രദേശങ്ങില്‍ ജാഗ്രത പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും മമത ബാനര്‍ജി വ്യക്തമാക്കി.