ETV Bharat / bharat

ബംഗാൾ അക്രമം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താനും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാനും സർക്കാർ മുൻകൈ എടുക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

ഫയൽ ചിത്രം
author img

By

Published : Jun 9, 2019, 9:22 PM IST

കൊൽക്കത്ത: ബംഗാളിൽ കഴിഞ്ഞ ദിവസമുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ബിജെപി- തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാലു പേരാണ് കൊല്ലപ്പെട്ടത്. സംസ്ഥാനത്തെ ക്രമസമാധാനം നിലനിർത്താനും ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാനും സർക്കാർ മുൻകൈ എടുക്കണം. കൃത്യമായി ജോലി ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.

പൊതു സ്ഥലത്തുനിന്നും ബിജെപി പതാകകൾ നീക്കം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. നോർത്ത് 24 പർഗാനായിൽ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

സംഭവത്തിൽ കേന്ദ്ര മന്ത്രി അമിത് ഷാ സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു.

Intro:Body:

https://www.aninews.in/news/national/politics/mha-issues-advisory-to-wb-government-expresses-deep-concern-over-death-of-people20190609200452/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.