പാനാജി: മഹാരാഷ്‌ട്രവാദി ഗോമാന്തക് പാര്‍ട്ടി നേതാവ് പ്രകാശ് നായിക് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്‌തു. വെള്ളിയാഴ്‌ച രാത്രിയില്‍ മെര്‍ക്കസ് വില്ലേജിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിലാണ് സംഭവം. ആത്‌മഹത്യ ചെയ്യുന്നതിന് മുമ്പ് രണ്ട് പേരാണ് തന്‍റെ മരണത്തിന് കാരണമെന്ന് പറഞ്ഞ് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രകാശ് നായിക് മെസേജ് അയച്ചിരുന്നു. ഇതില്‍ ഒരാള്‍ ഒരു ഗോവ മന്ത്രിയുടെ സഹോദരനാണെന്നും പൊലീസ് അറിയിച്ചു. ഒന്നിലധികം വെടിയുണ്ടകള്‍ ശരീരത്തില്‍ നിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.
തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്‌തുവെന്നാണ് പ്രകാശ് നായിക് സന്ദേശം അയച്ചിരിക്കുന്നത്. സന്ദേശം അയച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആരുടെയും പേരില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്നും മന്ത്രി സഹോദരന്‍ ഉള്‍പ്പടെ ആരോപണവിധേയരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സെന്‍റ് ക്രൂയിസ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചയാളാണ് പ്രകാശ് നായിക് .എന്നാല്‍ പരാജയപ്പെടുകയായിരുന്നു.