ന്യൂഡല്‍ഹി: രാജ്യത്ത് മെട്രോ സര്‍വീസ് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിച്ചേക്കും. എന്നാല്‍ സ്‌കൂളുകള്‍, കോളജുകള്‍, സിനിമ തിയറ്ററുകള്‍, ബാറുകള്‍ എന്നിവ ഉടനെ തുറക്കാന്‍ സാധ്യതയില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബാറുകളില്‍ കൗണ്ടറിലൂടെ മദ്യം വില്‍ക്കാൻ അനുമതി നല്‍കിയേക്കും, എന്നാല്‍ ബാറില്‍ ഇരുന്ന് മദ്യം കഴിക്കാനാകില്ല. കൊവിഡ് വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഘട്ടം ഘട്ടമായാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ഇളവുകളുടെ നാലാം ഘട്ടമാണ് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുക. കഴിഞ്ഞ മാര്‍ച്ച് മുതലാണ് രാജ്യത്ത് മെട്രോ സര്‍വീസുകള്‍ നിര്‍ത്തി വച്ചത്.
മെട്രോ സര്‍വീസ് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിച്ചേക്കും - ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
സ്‌കൂളുകള്‍ ഉടൻ തുറക്കില്ല. ഇളവുകളുടെ നാലാം ഘട്ടമാണ് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുക.