ETV Bharat / bharat

ചൈനീസ് ആപ്പ് നിരോധനം; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഐടി പാർലമെന്‍ററി സമിതി

രാജ്യത്തിന്‍റെ സുരക്ഷക്കായി ടിക്‌ ടോക്ക്, വി ചാറ്റ്, ഹെലോ ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ ഐടി പാർലമെന്‍ററി സമിതി അംഗങ്ങൾ പിന്തുണച്ചു

Chinese application  Cybersecurity issue  Ministry of IT and Electronic  Aarogya Setu app  India fights China  ചൈനീസ് അപ്പ് നിരോധനം  അപ്പ് നിരോധനം  ഐടി പാർലമെന്‍ററി സമിതി  ചൈനീസ് അപ്ലിക്കേഷനുകൾ  ആരോഗ്യ സേതു
ചൈനീസ് അപ്പ് നിരോധനം; സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഐടി പാർലമെന്‍ററി സമിതി
author img

By

Published : Jul 15, 2020, 11:03 AM IST

ന്യൂഡൽഹി: ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ഐടി പാർലമെന്‍ററി സമിതി അംഗങ്ങൾ സ്വാഗതം ചെയ്‌തു. കൊവിഡ് പ്രതിസന്ധി, സൈബർ സുരക്ഷ, ആരോഗ്യ സേതു ആപ്ലിക്കേഷന്‍റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ ഇൻഫർമേഷൻ ടെക്നോളജി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്‌തു. യോഗത്തിൽ എട്ട് അംഗങ്ങൾ പങ്കെടുത്തു.

രാജ്യത്തിന്‍റെ സുരക്ഷക്കായി ടിക്‌ ടോക്ക്, വി ചാറ്റ്, ഹെലോ ഉൾപ്പടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ അംഗങ്ങൾ പിന്തുണച്ചു. പബ്‌ജി ഉൾപ്പെടെ കൂടുതൽ ആപ്പുകൾ നിരോധിക്കണമെന്നും ഒരു പാനൽ അംഗം അഭിപ്രായപ്പെട്ടു. ചില സംസ്ഥാന പൊലീസ്‌ സ്റ്റേഷനുകളിലും മറ്റ് ഔദ്യോഗിക സ്ഥാപനങ്ങളും ക്യാം സ്‌കാനർ ആപ്ലിക്കേഷൻ ഉപയോഗിച്ചത് ഡാറ്റകൾക്ക് സുരക്ഷാ ഭീഷണി ഉയർത്തുമെന്നും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. ചൈനീസ് അപ്ലിക്കേഷനുകളുടെ നിരോധനം ചർച്ച ചെയ്യേണ്ട ആവശ്യമില്ല. രാജ്യത്തിന്‍റെ പരമാധികാരം, സുരക്ഷ, പ്രതിരോധം എന്നിവ കണക്കിലെടുത്താണ് 59 ചൈനീസ് ആപ്ലിക്കേഷനുകൾ സർക്കാർ കഴിഞ്ഞ മാസം നിരോധിച്ചതെന്ന് ബിജെപി എംപി പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് 29 അംഗങ്ങളുള്ള സമിതിയിൽ നിന്നും എട്ട് പേരാണ് യോഗത്തിൽ പങ്കെടുത്തത്. യോഗം ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.