ന്യൂയോർക്ക്: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറുമെന്ന് അന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു. രാജ്യത്തെ നടപടിക്രമങ്ങൾ പൂർത്തിയായാല്‍ ഉടൻ മെഹുല്‍ ചോക്സിയെ വിട്ട് നല്‍കാനാണ് തീരുമാനം. മെഹുല്‍ ചോക്സി രാജ്യത്ത് തുടരുന്നതിനോട് താത്പര്യമില്ലെന്നും ദേശീയ വാർത്ത ഏജൻസിയോട് ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു.
മെഹുല്‍ ചോക്സി തയ്യാറാണെങ്കില്‍ അന്വേഷണസംഘത്തിന് ആന്‍റിഗ്വയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തടസമില്ല. ഗവൺമെന്‍റിന് ഇതിലൊന്നും ചെയ്യാനില്ലെന്നും ബ്രൗൺ കൂട്ടിച്ചേർത്തു."ഇന്ത്യയില്‍ നിന്നുള്ള അധികാരികളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മെഹുല്‍ ചോക്സിക്ക് രാജ്യത്ത് നല്ല വ്യക്തിയെന്ന പദവി നല്‍കിയത്. പിന്നീടാണ് ഇയാൾ വഞ്ചകനാണെന്നത് അറിയിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെഹുല്‍ ചോക്സിക്ക് പൗരത്വം നല്‍കിയ നടപടിയുടെ ഉത്തരവാദിത്തം ഇന്ത്യൻ അധികൃതർ ഏറ്റെടുക്കണമെന്നും" ആന്‍റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതികളായ മെഹുല്‍ ചോക്സിയും നീരവ് മോദിയും ഒരു വർഷം മുൻപാണ് രാജ്യം വിട്ടത്. താൻ ആന്‍റിഗ്വയിലാണെന്നും പി എൻ ബി വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ചൂണ്ടിക്കാട്ടി ജൂൺ 17ന് ബോംബെ ഹൈക്കോടതിയില്‍ മെഹുല്‍ ചോക്സി സത്യവാങ്മൂലം നല്‍കിയിരുന്നു.
മെഹുല്‍ ചോക്സിയെ വിട്ട് നല്‍കാമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി - mehul choksi will be extradiated said antigua pm
അന്വേഷണസംഘത്തിന് ആന്‍റിഗ്വയിലെത്തി മെഹുല്‍ ചോക്സിയെ ചോദ്യം ചെയ്യുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂയോർക്ക്: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് കൈമാറുമെന്ന് അന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു. രാജ്യത്തെ നടപടിക്രമങ്ങൾ പൂർത്തിയായാല്‍ ഉടൻ മെഹുല്‍ ചോക്സിയെ വിട്ട് നല്‍കാനാണ് തീരുമാനം. മെഹുല്‍ ചോക്സി രാജ്യത്ത് തുടരുന്നതിനോട് താത്പര്യമില്ലെന്നും ദേശീയ വാർത്ത ഏജൻസിയോട് ഗാസ്റ്റൺ ബ്രൗൺ അറിയിച്ചു.
മെഹുല്‍ ചോക്സി തയ്യാറാണെങ്കില്‍ അന്വേഷണസംഘത്തിന് ആന്‍റിഗ്വയിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യാൻ തടസമില്ല. ഗവൺമെന്‍റിന് ഇതിലൊന്നും ചെയ്യാനില്ലെന്നും ബ്രൗൺ കൂട്ടിച്ചേർത്തു."ഇന്ത്യയില്‍ നിന്നുള്ള അധികാരികളുടെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് മെഹുല്‍ ചോക്സിക്ക് രാജ്യത്ത് നല്ല വ്യക്തിയെന്ന പദവി നല്‍കിയത്. പിന്നീടാണ് ഇയാൾ വഞ്ചകനാണെന്നത് അറിയിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മെഹുല്‍ ചോക്സിക്ക് പൗരത്വം നല്‍കിയ നടപടിയുടെ ഉത്തരവാദിത്തം ഇന്ത്യൻ അധികൃതർ ഏറ്റെടുക്കണമെന്നും" ആന്‍റിഗ്വ പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതികളായ മെഹുല്‍ ചോക്സിയും നീരവ് മോദിയും ഒരു വർഷം മുൻപാണ് രാജ്യം വിട്ടത്. താൻ ആന്‍റിഗ്വയിലാണെന്നും പി എൻ ബി വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും ചൂണ്ടിക്കാട്ടി ജൂൺ 17ന് ബോംബെ ഹൈക്കോടതിയില്‍ മെഹുല്‍ ചോക്സി സത്യവാങ്മൂലം നല്‍കിയിരുന്നു.
intro
body
conclusion
Conclusion: