ETV Bharat / bharat

മേഘാലയയില്‍ വെള്ളപ്പൊക്കം; അഞ്ച് പേര്‍ മരിച്ചു, ഒരു ലക്ഷത്തിലധികം പ്രളയബാധിതര്‍ - ഒരു ലക്ഷത്തിലധികം പ്രളയബാധിതര്‍

വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് അഞ്ച് പേര്‍ മരിച്ചത്

Meghalaya: 5 killed, over 1 lakh affected due to floods  West Garo Hills  മേഘാലയയില്‍ വെള്ളപ്പൊക്കം  മേഘാലയയിലെ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചു  ഒരു ലക്ഷത്തിലധികം പ്രളയബാധിതര്‍  മേഘാലയ
മേഘാലയയില്‍ വെള്ളപ്പൊക്കം; അഞ്ച് പേര്‍ മരിച്ചു, ഒരു ലക്ഷത്തിലധികം പ്രളയബാധിതര്‍
author img

By

Published : Jul 21, 2020, 1:01 PM IST

ഷില്ലോങ്: മേഘാലയിലെ വെസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരു ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചതായി ജില്ലാ കലക്‌ടര്‍ റാം സിങ് അറിയിച്ചു. ബ്രഹ്‌മപുത്ര നദി കരകവിഞ്ഞതോടെ കഴിഞ്ഞ ഒരാഴ്‌ച പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായിരുന്നു. 175 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തിന്‍റെ ദുരന്തം നേരിടേണ്ടി വന്നതെന്ന് കലക്‌ടര്‍ പറഞ്ഞു.

പ്രളയത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 1,70,000ത്തിലധികം ആളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ജില്ലാ ഭരണകൂടം 22 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് മുകുള്‍ സങ്കാമയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മേഖലയില്‍ സഹായം എത്തിക്കേണ്ടത് സര്‍ക്കാരിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും കടമയാണെന്നും ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നും കോണ്‍ഗ്രസ് വക്താവ് സെനിത് സങ്കാമ പറഞ്ഞു. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി വാഗ്‌ദാനം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ സഹായങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.