ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോൺ ആശുപത്രിയിലടക്കം സംസ്ഥാനത്ത് നടന്ന ശിശുമരണത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് ബി.ജെ.പി. കോട്ടയിൽ സംഭവിച്ചത് അങ്ങേയറ്റം വേദനാ ജനകമാണ്. ഇതിന്‍റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും ബിജെപി നേതാവും രാജസ്ഥാനിലെ മുൻ ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര റാത്തോഡ് പറഞ്ഞു. അശോക് ഗെലോട്ടിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞിടിച്ചു. കോട്ടയിൽ മാത്രമല്ല, മുഖ്യമന്ത്രിയുടെ ജന്മനാടായ ജോധ്പൂരിലും ഒരു മാസത്തിൽ 140 ലധികം കുട്ടികൾ മരിച്ചുവെന്ന് ഇടിവി ഭാരതിത്തോട് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മെഡിക്കൽ സംവിധാനം പൂർണ്ണമായും താളം തെറ്റി. ഡിസംബർ മാസത്തിൽ പത്ത് ശിശുമരണങ്ങളും ബുണ്ടി ജില്ലയിലെ ഒരൊറ്റ ആശുപത്രിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും റാത്തോഡ് പറഞ്ഞു. സംസ്ഥാനത്ത് ഓരോ കുട്ടിയുടെ മരണവും ആശങ്ക ജനകമാണെന്നും അദ്ദേഹം പറഞ്ഞു. മരണം തടയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശിശുമരണം: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാജേന്ദ്ര റാത്തോഡ് - അശോക് ഗെലോ
ശിശുമരണത്തിന്‍രെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ മുൻ ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര റാത്തോഡ് പറഞ്ഞു.