ETV Bharat / bharat

ആരോഗ്യ പരിഷ്കാരങ്ങൾക്കായുള്ള സർക്കാർ നടപടികളെ പ്രശംസിച്ച് മെഡിക്കൽ ഫ്രറ്റേണിറ്റി - Nirmala Sitharaman

ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഏത് സാഹചര്യത്തേയും നേരിടാൻ ഇന്ത്യയെ സജ്ജമാക്കുന്നതിനും നിർമ്മല സീതാരാമന്‍റെ നടപടികൾ വളരെയധികം സഹായകമാകുമെന്നും മെഡിക്കൽ ഫ്രറ്റേണിറ്റി.

Medical fraternity  Health reforms  Nirmala Sitharaman  Healthcare services
മെഡിക്കൽ ഫ്രറ്റേണിറ്റി
author img

By

Published : May 18, 2020, 9:52 AM IST

ന്യൂഡൽഹി: ആരോഗ്യ പരിഷ്കാരങ്ങൾക്കായുള്ള ധനമന്ത്രി നിർമ്മല സീതാരാമന്‍റെ നടപടികളെ സ്വാഗതം ചെയ്ത് മെഡിക്കൽ ഫ്രറ്റേണിറ്റി. രാജ്യത്തുടനീളമുള്ള ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിലും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന ഏത് സാഹചര്യത്തേയും നേരിടാൻ ഇന്ത്യയെ സജ്ജമാക്കുന്നതിനും ഇവ വളരെയധികം സഹായകമാകുമെന്നാണ് മെഡിക്കൽ ഫ്രറ്റേണിറ്റി പറയുന്നത്.

പൊതുജനാരോഗ്യ ലാബുകൾക്കായും എല്ലാ ജില്ലാതല ആശുപത്രികളിലും പകർച്ചവ്യാധി തടയുന്നതിനുള്ള ബ്ലോക്കുകൾ ഒരുക്കാനും ഫണ്ട് അനുവദിച്ച സർക്കാർ തീരുമാനം പ്രശംസനീയമാണ്. രാജ്യത്ത് ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഭാവിയിൽ കൊവിഡിനോട് സമാനമായ മറ്റൊരു സാഹചര്യം വന്നാൽ അതിനായി രാജ്യത്തെ ഒരുക്കുന്നതിനും ഇവ സഹായകമാകുമെന്ന് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് ഡോക്ടർ അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡന്‍റ് ഡോ. ശിവാജി ദേവ് ബർമാൻ പറഞ്ഞു.

ആരോഗ്യസംരക്ഷണ തൊഴിലാളികൾക്ക് മതിയായ അളവിൽ പിപിഇ നൽകുന്നതിന് ഫണ്ട് അനുവദിക്കുന്നത് കൊവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടം നടത്തുന്ന അവരുടെ സംരക്ഷണം ഉറപ്പാക്കുമെന്നും ബാർമാൻ പറഞ്ഞു.

ആരോഗ്യസംരക്ഷണ വ്യവസായം തന്ത്രപരമായ പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ വിപുലീകരിക്കുന്നതിന് സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നതായും നാറ്റ് ഹെൽത്ത് ഹെൽത്ത് കെയർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റ് ഡോ. സുദർശൻ ബല്ലാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.