ബെംഗളൂരു: കർണാടക മുന്‍മന്ത്രി വർതൂർ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. തന്നെയും തന്‍റെ ഡ്രൈവറെയും അജ്ഞാതസംഘം തട്ടികൊണ്ടുപോയി പീഡിപ്പിച്ചതായ് വർതൂർ പ്രകാശ് ബെംഗളൂരുവിലെ ബെല്ലന്ദുരു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാറില്‍വച്ച് നംബർ 25നാണ് പ്രകാശിനെ കാണാതായത്. വിട്ടയ്ക്കാൻ 30 കോടി രൂപ സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പരാതിയിലുണ്ട്.
മൂന്നു ദിവസം അവർ ഞങ്ങളെ പണത്തിനായി ആക്രമിച്ചു. അവർ ആരാണെന്ന് ഞങ്ങൾക്കറിയില്ലേ? മൂന്നു ദിവസത്തിന് ശേഷം നവംബർ 28 ന് ഞങ്ങൾ രക്ഷപ്പെട്ടു, മുൻ മന്ത്രി പരാതിയിൽ പറഞ്ഞു. മന്ത്രിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.