ലഖ്‌നൗ: കുട്ടികളുടെ സ്കൂൾ ഫീസ് എഴുതിത്തള്ളണമെന്ന് മായാവതി കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാരുകളോട് അവരുടെ "രാജകീയ" ചെലവുകൾ വെട്ടിക്കുറയ്ക്കണമെന്നും കുട്ടികളുടെ പഠനത്തിനായുള്ള ചിലവുകൾ എഴുതള്ളണമെന്നും അവർ ആവശ്യപ്പെട്ടു.
കൊവിഡിനെ തുടർന്ന് തൊഴിലില്ലായ്മയും പ്രതിസന്ധിയും നേരിടുന്ന കോടിക്കണക്കിന് ആളുകൾ അവരുടെ കുട്ടികളുടെ സ്കൂൾ ഫീസ് നിക്ഷേപിക്കുന്നതിനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. ഈ സമയത്ത് ഒരു ക്ഷേമരാഷ്ട്രമായിരിക്കണം സർക്കാർ ലക്ഷ്യം വയക്കേണ്ടതെന്നും മായാവതി പറഞ്ഞു.