ETV Bharat / bharat

സ്‌ത്രീസംരക്ഷണ നിയമങ്ങൾ കർശനമാക്കണമെന്ന് മായാവതി - സ്‌ത്രീസംരക്ഷണ നിയമങ്ങൾ കർശനമാക്കണമെന്ന് മായാവതി

പൗരത്വ ഭേദഗതി ബിൽ പാസാക്കാൻ കാണിക്കുന്ന തിടുക്കം സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള കർശനമായ നിയമനിർമാണത്തിലും കാണിക്കണമെന്ന് മായാവതി

Centre to show hastiness to make strict legislation against women harassment, rape  Mayawati bsp  സ്‌ത്രീസംരക്ഷണ നിയമങ്ങൾ കർശനമാക്കണമെന്ന് മായാവതി  മായാവതി ബിഎസ്‌പി
സ്‌ത്രീസംരക്ഷണ നിയമങ്ങൾ കർശനമാക്കണമെന്ന് മായാവതി
author img

By

Published : Dec 13, 2019, 1:23 PM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ പാസാക്കാൻ കാണിക്കുന്ന തിടുക്കം സ്‌ത്രീകൾക്കെതിരെയുള്ള ഉപദ്രവം, ബലാത്സംഗം, കൊലപാതകം തുടങ്ങിയ അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിലും കേന്ദ്ര സർക്കാർ കാണിക്കണമെന്ന് ബിഎസ്‌പി പാർട്ടി നേതാവ് മായാവതി പറഞ്ഞു. ഇരുസഭകളിലും പൗരത്വ ഭേദഗതി ബില്ലിനെ ബിഎസ്‌പി എതിർത്തിരുന്നു.

ബിൽ പാസാക്കാൻ കാണിക്കുന്ന തിടുക്കം സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള കർശനമായ നിയമനിർമാണത്തിലും കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും ഇതിന്‍റെ പേരിൽ സർക്കാർ പരസ്‌പരം കത്തുകൾ എഴുതിയിട്ട് കാര്യമില്ലെന്നും മായാവതി ട്വിറ്ററിൽ കുറിച്ചു.

നാല്‌ പേർ ചേർന്ന് പീഡനത്തിനിരയാക്കിയശേഷം തീകൊളുത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത് ഈ മാസം ആറിനാണ്. ഈ സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് നിയമം കർശനമാക്കണമെന്ന ആവശ്യവുമായി മായാവതി രംഗത്തെത്തിയത്. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടുകഴിഞ്ഞു. നിയമമനുസരിച്ച് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, ക്രിസ്‌ത്യൻ, സിഖ്‌, ബുദ്ധ, സെറോസ്‌ട്രിയൻ വിഭാഗത്തിലുള്ളവർക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.