ചണ്ഡിഗഡ്: വിവാഹങ്ങൾ നടത്തി ആയിരങ്ങൾ കൈക്കലാക്കി ശീലമുള്ള മാട്രിമോണിയൽ കമ്പനിക്ക് കിട്ടിയത് എട്ടിന്‍റെ പണി. ഡോക്ടറായ തങ്ങളുടെ മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ കഴിയാത്ത കമ്പനിക്ക് എതിരെ മാതാപിതാക്കൾ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തെത്തിയത്. ചണ്ഡിഗഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വെഡിങ് വിഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മാട്രിമോണിയല്‍ കമ്പനിക്കെതിരെ സുരേന്ദ്രപാല്‍ സിങ് നരേന്ദ്രകൗർ ചഹാല്‍ ദമ്പതികളാണ് പരാതി നല്‍കിയത്. സേവനനിരക്കുകളും വ്യവഹാര ചിലവുകളും പിഴകളും ചേർത്ത് 62000 രൂപ കമ്പനി നഷ്‌ടപരിഹാരം നൽകണമെന്ന് ഉപഭോക്തതൃ ഫോറം വിധിക്കുകയും ചെയ്‌തു. 2017 സെപ്റ്റംബറിൽ 50,000 രൂപയുടെ റോയൽ പാക്കേജ് അനുസരിച്ചായിരുന്നു മാട്രിമോണിയിൽ സുരേന്ദ്ര പാൽ സിംഗും ഭാര്യ നരേന്ദ്ര കൗർ ചഹാലും ചേർന്ന് രജിസ്റ്റർ ചെയ്തത്.
കരാർ പ്രകാരം ഒമ്പത് മാസത്തിനുള്ളിൽ അനുയോജ്യമായ 18 വിവാഹാലോചനകൾ എങ്കിലും കുറഞ്ഞത് കൊണ്ടുവരുമെന്ന മാട്രിമോണിയൽ കമ്പനിയുടെ വാഗ്ദാനം പാലിക്കാതെ വന്നതോടെയാണ് കുടുംബം പരാതി നൽകിയത്.