ETV Bharat / bharat

കൃഷ്‌ണ ജന്മഭൂമി കേസ്; മഥുര കോടതിയിൽ വാദം ഇന്ന്

ട്രസ്റ്റ് മസ്‌ജിദ് ഇഡ്‌ഗാ, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ശ്രീകൃഷ്‌ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്‌ണ ജന്മസ്ഥൻ സേവ സൻസ്ഥാൻ എന്നിവർക്ക് കോടതി നോട്ടീസ് നൽകി

Mathura court  Krishna janambhumi  Krishna janambhumi case  Krishna janambhumi news  കൃഷ്‌ണ ജന്മഭൂമി കേസ്  മഥുര കോടതി  കൃഷ്‌ണ ജന്മഭൂമി
കൃഷ്‌ണ ജന്മഭൂമി കേസ്; മഥുര കോടതിയിൽ വാദം ഇന്ന്
author img

By

Published : Nov 18, 2020, 7:42 AM IST

ലഖ്‌നൗ: ശ്രീകൃഷ്‌ണ ജന്മഭൂമിയോട് ചേർന്നുള്ള ഇഡ്‌ഗാ പള്ളി നീക്കം ചെയ്യുന്നത് സംബന്ധിച്ച് മഥുര കോടതി ഇന്ന് വാദം കേൾക്കും. അഖിലേന്ത്യാ തീർഥ പുരോഹിത് മഹാസഭയും മാത്തൂർ ചതുർവേദി പരിഷത്തും കതേഷ് കേശവ് ദേവ് ക്ഷേത്രത്തിനുള്ളിലെ ഈഡ്‌ഗാ പള്ളി നീക്കം ചെയ്യാനുള്ള അപേക്ഷയെ അപലപിച്ചു. പതിനേഴാം നൂറ്റാണ്ടിലെ പള്ളിയാണ് ഇഡ്‌ഗാ പള്ളി. വിഷയം നഗരത്തിൽ സാമുദായിക അസ്വസ്ഥത സൃഷ്‌ടിക്കുമെന്ന് ഇവർ പറഞ്ഞു. ട്രസ്റ്റ് മസ്‌ജിദ് ഇഡ്‌ഗാ, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ്, ശ്രീകൃഷ്‌ണ ജന്മഭൂമി ട്രസ്റ്റ്, ശ്രീകൃഷ്‌ണ ജന്മസ്ഥാൻ സേവ സൻസ്ഥാൻ എന്നിവർക്ക് കോടതി നോട്ടീസ് നൽകി.

ശ്രീകൃഷ്‌ണന്‍റെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന 13.37 ഏക്കർ ഭൂമി തിരികെ നൽകണമെന്നും 1968 ഒക്‌ടോബർ 12 ന് ഇഡ്‌ഗാ മസ്‌ജിദ് ട്രസ്റ്റ് നിയമവിരുദ്ധമായി ഭൂമി കയ്യേറ്റം ചെയ്‌തതാണെന്നും ഹർജിയിൽ പറയുന്നു. കേസ് സംബന്ധിച്ച് കോടതി നൽകിയ നോട്ടീസ് ലഭിച്ചുവെന്ന് അഭിഭാഷകൻ മുകേഷ് ഖണ്ടേൽവാൾ പറഞ്ഞു. രേഖകൾ ഇന്ന് ജില്ലാ കോടതിയിൽ ഹാജരാക്കും. എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. നഗരത്തിന്‍റെ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കാൻ ആരും ആഗ്രഹിക്കുന്നില്ലെന്ന് യുപി സുന്നി സെൻട്രൽ വഖഫ് ബോർഡിന്‍റെയും ഇഡ്‌ഗാ ട്രസ്റ്റിന്‍റെയും അഭിഭാഷകരായ ശൈലേന്ദ്ര ദുബെ, തൻവീർ അഹമ്മദ് എന്നിവർ പറഞ്ഞു. കീഴ്‌ക്കോടതിയിൽ ഹർജി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.