ബെംഗളൂരൂ: ഏഷ്യയിലെ ഏറ്റവും വലിയ എയറോസ്‌പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്.എ.എൽ) പരിസരത്ത് വൻ തീപിടിത്തം. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഫയർഫോഴ്സ് എത്തിയെങ്കിലും ഉച്ചയോടെയാണ് തീ അണക്കാൻ സാധിച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഗ്നീഷ്യം സ്ക്രാപ്പ് ശേഖരത്തിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പിന്നീട് പ്രദേശം മുഴുവനും തീ പടരുകയായിരുന്നു. സംഭവത്തിൽ ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.