ETV Bharat / bharat

ദാവൂദ് ഇബ്രാഹിം, മസൂദ് അസ്ഹര്‍, ഹാഫിസ് സയീദ്, ലഖ്വി എന്നിവരെ കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികളായി പ്രഖ്യാപിച്ചു - ഭീകരവാദികളായി പ്രഖ്യാപിച്ചു

യു.എ.പി.എ ആക്ടില്‍ ഭേദഗതി വരുത്തിയതിന് ശേഷമുള്ള സുപ്രധാന തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നാലുപേരെയും ഭീകരവാദികളായി പ്രഖ്യാപിച്ചുകൊണ്ട് പ്രസ്‌താവനയിറക്കിയത്

മസൂദ്, ദാവൂദ്, സയീദ് , ലഖ്‌വി എന്നിവരെ ഭീകരവാദികളായി പ്രഖ്യാപിച്ചു
author img

By

Published : Sep 4, 2019, 7:33 PM IST

ന്യൂഡല്‍ഹി: യു.എ.പി.എ ആക്ട് പ്രകാരം മസൂദ് അസ്ഹര്‍, ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ്, സക്കീര്‍- ഉല്‍-റഹ്മാൻ ലഖ്വി എന്നിവരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരവാദികളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച പ്രസ്‌താവനയിറക്കി. യു.എ.പി.എ നിയമത്തില്‍ നിര്‍ണായക ഭേദഗതി വരുത്തിയതിന് ശേഷമുള്ള പ്രധാന തീരുമാനമാനങ്ങളിലൊന്നാണിത്. മുമ്പ് സംഘടനകളേയോ ഗ്രൂപ്പുകളേയോ ആയിരുന്നു ഭീകരവാദികളായി പ്രഖ്യാപിച്ചിരുന്നത്. പുതിയ ഭേദഗതി പ്രകാരം വ്യക്തികളേയും ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന പിന്‍ബലത്തിലാണ് നാലുപേരെയും ഭീകരവാദികളായി പ്രഖ്യാപിച്ചത്.
ഫെബ്രുവരി 14ന് 40 ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെന്ന് വിശേഷിപ്പിക്കുന്ന അസ്ഹര്‍ അഞ്ചിലധികം ഭീകരാക്രമണ കേസുകളിലെ പ്രതിയും 'ജയ്ഷെ ഇ മുഹമ്മദ്' എന്ന ഭീകര സംഘടനയുടെ തലവനുമാണ്. 'ലഷ്കറി ഇ തയിബിന്‍റെ തലവനായ ഹാഫിസ് സയീദും സഹായി സക്കീര്‍ - ഉല്‍ റഹ്മാനുമാണ് 26/11ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍. 1993ല്‍ മുംബൈയിലുണ്ടായ സീരിയല്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ദാവൂദ് ഇബ്രാഹിമായിരുന്നു.നിലവില്‍ നാല് തീവ്രവാദികൾക്കെതിരെയും സര്‍ക്കാര്‍ റെഡ് കോര്‍ണര്‍ നോട്ടീസ്(ലോക വ്യാപക തിരച്ചിലിനും കൈമാറലിനും വേണ്ടിയുള്ളത്) പുറപ്പെടുവിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.