ETV Bharat / bharat

ജയ് ശ്രീ റാം വിവാദം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്ന് മനോജ് തിവാരി - ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി

ജയ് ശ്രീ റാം' പോലുള്ള മുദ്രാവാക്യം ഉപയോഗിച്ച് വിവാദമുണ്ടാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മനോജ് തിവാരി

ജയ് ശ്രീ റാം വിവാദം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്ന് മനോജ് തിവാരി
author img

By

Published : Oct 7, 2019, 11:17 PM IST

ഡൽഹി: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി. മുസ്ലീം ദമ്പതികളെ 'ജയ് ശ്രീ റാം' വിളിക്കാന്‍ നിർബന്ധിപ്പിച്ച കേസില്‍ രണ്ട് പേരെ അല്‍വാറില്‍ അറസ്റ്റ് ചെയ്ത സംഭവത്തിലാണ് മനോജ് തിവാരി കോണ്‍ഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്.

ജയ് ശ്രീ റാം വിവാദം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമെന്ന് മനോജ് തിവാരി

രാജസ്ഥാനില്‍ ഒരു കോണ്‍ഗ്രസ് സർക്കാരുണ്ട്.'ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യം വിവാദമാക്കാനാണ് ഇവർ ശ്രമിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കാത്തതെന്നും തിവാരി ചോദിച്ചു. ചിലർക്ക് 'ഭാരത് മാതാ കി ജയ്' 'സോണിയ ഗാന്ധി കി ജയ്' എന്നാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞത് ചിലരുടെ മനസറിഞ്ഞാണെന്നും മനോജ് തിവാരി പറഞ്ഞു. ഹരിയാന മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിച്ച മനോജ് തിവാരി വീണ്ടും ഭാരതീയ ജനതാ പാർട്ടി സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും കൂട്ടിച്ചേർത്തു.

Intro:Body:

Blank 2

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.