ETV Bharat / bharat

കര്‍താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനം; മൻമോഹൻ സിങ് പങ്കെടുക്കുമെന്ന് പാകിസ്ഥാൻ - Kartarpur evenet manamohan sing latest news

മുഖ്യാതിഥിയായല്ല സാധാരണക്കാരനായി വന്ന് ചടങ്ങില്‍ പങ്കെടുക്കുമെന്ന് മൻമോഹൻ സിങ് അറിയിച്ചെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷി

പാകിസ്ഥാൻ
author img

By

Published : Oct 19, 2019, 9:22 PM IST

ഇസ്ലാമാബാദ്: കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പാകിസ്ഥാന്‍റെ ക്ഷണം സ്വീകരിച്ചെന്ന് പാകിസ്ഥാൻ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യാതിഥിയായല്ല സാധാരണക്കാരനായി വന്ന് ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ച് മൻമോഹൻ സിങ് കത്തയച്ചതായി ഖുറേഷി പറഞ്ഞു. അദ്ദേഹം ഒരു സാധാരണക്കാരനായി വന്നാലും അദ്ദേഹത്തെ ഞങ്ങള്‍ സ്വീകരിക്കുമെന്നും ഖുറേഷി വ്യക്തമാക്കി. കര്‍താര്‍ പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്‍മോഹന്‍ സിങ്ങിനെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. നവംബര്‍ ഒമ്പതിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.