ETV Bharat / bharat

മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം

author img

By

Published : Jul 29, 2020, 1:44 PM IST

തൗബല്‍ ജില്ലയിലെ കൊഞ്ചിഗോ സപം സ്വദേശിയായ അമ്പത്തിയാറുകാരനാണ് മരിച്ചത്. റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികില്‍സയിലിരിക്കെയാണ് മരണം.

Manipur reports first COVID-19 death  Manipur  first COVID-19 death  COVID-19  മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം  കൊവിഡ് 19  മണിപ്പൂര്‍
മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം

ഇംഫാല്‍: മണിപ്പൂരില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. 56 വയസുകാരനാണ് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് ചികില്‍സയിലിരിക്കെ മരിച്ചത്. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണമാണിതെന്ന് ആശുപത്രി ഡയറക്‌ടര്‍ അഹന്തേം ശാന്ത സിങ് പറഞ്ഞു. തൗബല്‍ ജില്ലയിലെ കൊഞ്ചിഗോ സപം സ്വദേശിയാണ് മരിച്ച വ്യക്തി. വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും രക്തസമ്മര്‍ദത്തെയും തുടര്‍ന്ന് മെയ് 22 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്‌ചയാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്‌ച രാവിലെയാണ് രോഗിയുടെ മരണം.

മണിപ്പൂരില്‍ ഇതുവരെ 2317 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 705 പേര്‍ ചികില്‍സയില്‍ തുടരുന്നു. 1612 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. സംസ്ഥാനത്ത കൊവിഡ് രോഗവിമുക്തി നിരക്ക് 69.70 ശതമാനമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.