ഇംഫാല്‍: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഓഗസ്റ്റ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടിയെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മുഖ്യമന്ത്രി ബിരന്‍ സിംഗിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റെതാണ് തീരുമാനം. ശനിയാഴ്ച 21 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 4189 ആയി. 1825 കേസുകള്‍ ആക്ടീവായി തുടരുകയാണ്. 13 പേര്‍ മരിച്ചു.
ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി മണിപ്പൂര്‍ - lockdown
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.