ഇംഫാല്‍: മണിപ്പൂരില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസം റൈഫിള്‍സ് യൂണിറ്റിലെ സൈനികര്‍ക്ക് നേരെ നടത്തിയ അക്രമണത്തിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രാദേശിക ഗ്രൂപ്പാണ് മ്യാന്‍മര്‍ അതിര്‍ത്തിക്ക് സമീപം ചന്ദല്‍ ജില്ലയില്‍ വെച്ച് സൈനികരെ ആക്രമിച്ചത്. ഭീകരര്‍ ആദ്യം സൈനികര്‍ക്ക് നേരെ ഐഇഡി സ്ഫോടനം നടത്തുകയും തുടര്‍ന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇംഫാലില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു - മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു
നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസം റൈഫിള്‍സ് യൂണിറ്റിലെ സൈനികരാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പ്രാദേശിക ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.