ETV Bharat / bharat

മഹാരാഷ്ട്രയിൽ കീടനാശിനി നിരോധനം; മാമ്പഴ കർഷകര്‍ ആശങ്കയിൽ - മാമ്പഴ കർഷകൽ ദുരിതത്തിൽ

മാമ്പഴ കർഷകർ ഉപയോഗിക്കുന്ന കീടനാശിനികൾ ഇന്ത്യയിൽ നിർമിക്കുന്നതും സാമ്പത്തികമായി അധികം ചെലവില്ലാത്തതുമാണ്. അവയുടെ വില പ്രാദേശിക കർഷകരുടെ പരിധിക്കുള്ളിലാണ്.

pesticide ban  mango exports  mango farmers  Alphanso mango  pesticide cost  മഹാരാഷ്ട്രയിൽ കീടനാശിനി നിരോധനം; മാമ്പഴ കർഷകൽ ദുരിതത്തിൽ  മഹാരാഷ്ട്രയിൽ കീടനാശിനി നിരോധനം  മാമ്പഴ കർഷകൽ ദുരിതത്തിൽ  കീടനാശിനി നിരോധനം
മാമ്പഴം
author img

By

Published : Jun 9, 2020, 12:54 PM IST

Updated : Jun 9, 2020, 3:25 PM IST

മുംബൈ: പരിസ്ഥിതിയ്ക്ക് ദോഷകരമായ 27 കീടനാശിനികൾ നിരോധിക്കാൻ കേന്ദ്രം നിർദേശിക്കുകയും 45 ദിവസത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ തീരുമാനത്തോട് കർഷകർ യോജിപ്പ് കാണിച്ചില്ല. കാരണം ഇവ പലതും കൃഷിക്കാരുടെ മിത്രങ്ങളാണ്. ഇവയിൽ എട്ട് മുതൽ 10 വരെ എണ്ണം കീടനാശിനികളിൽ മാമ്പഴ കർഷകർ ഉപയോഗിക്കുന്നു. ഇവ നിർത്തലാക്കിയാൽ, കർഷകർക്ക് കൂടുതൽ ചെലവേറിയ കീടനാശിനികൾ വാങ്ങേണ്ടിവരുമെന്നതും അവർ കൂടുതൽ ചെലവഴിക്കേണ്ടിവരും എന്നതുമാണ് ഇവ ഉപയോഗിക്കുന്നതിൽ കർഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന്. നിലവിൽ മാമ്പഴ കർഷകർ ഉപയോഗിക്കുന്ന കീടനാശിനികൾ ഇന്ത്യയിൽ നിർമിക്കുന്നതും സാമ്പത്തികമായി അധികം ചെലവില്ലാത്തതുമാണ്. അവയുടെ വില പ്രാദേശിക കർഷകരുടെ പരിധിക്കുള്ളിലാണ്.

  • ക്വിനൽഫോസ് മാമ്പഴത്തിലെ പ്രാണികളെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു കീടനാശിനിയാണ്. ലിറ്ററിന് 400 രൂപയാണ് വില.
  • കാർബെൻഡാസിം പൊടി മാമ്പഴങ്ങളിൽ ഫംഗസ് ചികിത്സിക്കാൻ ഉപയോഗിക്കുന്നു. ഇതിന് കിലോയ്ക്ക് 500 രൂപയാണ് വില.
  • പ്രാണിശല്യത്തിന് ഉപയോഗിക്കുന്ന ക്ലോറിപിരിഫോസ് കീടനാശിനിയുടെ വില ലിറ്ററിന് 400 രൂപയാണ്.
  • മാമ്പഴത്തിലെ പുഴുക്കുത്ത് തടയാൻ ഉപയോഗിക്കുന്ന ഫെനാകുക്കർബ് ലിറ്ററിന് 550 രൂപയാണ് വില.
  • ഡെൽറ്റാമെത്രിൻ കീടനാശിനിയുടെ വില ലിറ്ററിന് 600 രൂപയാണ്.

കഴിഞ്ഞ കുറേ വർഷങ്ങളായി മാമ്പഴ കർഷകർ ഈ കീടനാശിനികൾ ഉപയോഗിക്കുന്നു. മികച്ച ഫലം ലഭിക്കുന്നതിനാൽ കീടനാശിനികൾക്ക് മാമ്പഴ കർഷകർക്കിടയിൽ വലിയ ഡിമാൻഡുണ്ട്. ഈ കീടനാശിനികൾ നിരോധിക്കുകയാണെങ്കിൽ, കർഷകർക്ക് ലിറ്ററിന് 2,000 മുതൽ 3,000 രൂപ വരെ വിലവരുന്ന കീടനാശിനികൾ വാങ്ങേണ്ടിവരും. ഇത് കർഷകർക്ക് നിലവിലുള്ളതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി ചെലവ് വരുത്തുമെന്ന് കൊങ്കണിലെ പ്രമുഖ കമ്പനിയായ നന്ദായ് അഗ്രോഷോപ്പിന്‍റെ ഉടമ മൊഹീന്ദർ ബാംനെ പറയുന്നു. എന്നാൽ ഇവയിൽ ചില കീടനാശിനികൾ വെള്ളത്തിലും മണ്ണിലും ദിവസങ്ങളോളം നിലനിൽക്കുന്നു. അത്തരം കീടനാശിനികൾ നിരോധിക്കുന്നതിൽ കർഷകർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. പൂർണ നിരോധനം ഏർപ്പെടുത്താതെ അപകടകരമായ കീടനാശിനികളെ സർക്കാർ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകളെയോ ഭൂമിയെയോ ബാധിക്കാത്ത കീടനാശിനികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കണമെന്നും രത്നഗിരിയിലെ മാമ്പഴ തോട്ടം ഉടമയായ പ്രസന്ന പെതെ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ കീടനാശിനി നിരോധനം; മാമ്പഴ കർഷകര്‍ ആശങ്കയിൽ

കീടനാശിനികളുടെ വില

ശരിയായ അളവിൽ കീടനാശിനി തളിക്കണമെങ്കിൽ, 100 മരങ്ങൾക്ക് 2.25 മുതൽ 2.50 ലക്ഷം വരെ കർഷകർക്ക് നൽകേണ്ടി വരും. ശരിയായ അളവിൽ കീടനാശിനി തളിക്കുകയാണെങ്കിൽ, അത് ഉൽ‌പാദനം ഉയർത്തുന്നതിൽ സഹായിക്കുന്നു. വിളവ് കൂടുന്നതിനനുസരിച്ച് പഴത്തിന്‍റെ ഗുണനിലവാരവും വർധിക്കും. എന്നാൽ ഇത് ശരിയായി നടന്നില്ലെങ്കിൽ 500 പെട്ടി മാമ്പഴം ലഭ്യമായിരുന്നിടത്ത് 200 മുതൽ 250 പെട്ടി മാമ്പഴം മാത്രമേ ലഭ്യമാകൂ. മാമ്പഴങ്ങളിലുണ്ടാകുന്ന കറുത്ത പാടുകൾ മാർക്കറ്റ് വിലയിടിവിന് കാരണമാക്കുന്നു. സ്വാഭാവികമായും, ഈ കാരണങ്ങൾ അവരുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കുന്നുവെന്ന് കർഷകർ പറയുന്നു.

മുംബൈയിൽ നിന്നാണ് മാമ്പഴം പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. പ്രതിവർഷം 38,000 മുതൽ 40,000 മെട്രിക് ടൺ മാമ്പഴം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. അതിൽ 15 മുതൽ 20 ശതമാനം വരെ ആൽഫാൻസോ ഇനങ്ങളാണ്. ഇതിനർത്ഥം ഏകദേശം ഏഴായിരം മുതൽ എണ്ണായിരം മെട്രിക് ടൺ ആൽഫോൻസോ കയറ്റുമതി ചെയ്യുന്നു എന്നാണ്. മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കും ഇംഗ്ലണ്ട്, യൂറോപ്പ്, യുഎസ്എ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍റ്, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലേക്കും മാമ്പഴം കയറ്റുമതി ചെയ്യുന്നതായി മഹാരാഷ്ട്ര സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിങ്ങ് ബോർഡ് (കൊങ്കൺ ഡിവിഷൻ) ഡെപ്യൂട്ടി ജനറൽ മാനേജർ ഭാസ്‌കർ പാട്ടീൽ പറഞ്ഞു. കൊവിഡ് വ്യാപനം ഈ വർഷം മാമ്പഴ കയറ്റുമതിയെ ബാധിച്ചു. കഴിഞ്ഞ രണ്ട് മാസമായി വിമാന ഗതാഗതം പൂർണമായും അടച്ചിരുന്നു. മിഡിൽ ഈസ്റ്റിലേക്കും യൂറോപ്പിലേക്കും കടൽ മാർഗമാണ് ഈ വർഷം മാമ്പഴ കയറ്റുമതി നടത്തിയത്.

2019 ഏപ്രിൽ ഒന്ന് മുതൽ മെയ് 19 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ നിന്ന് 16,746 മെട്രിക് ടൺ മാമ്പഴം കയറ്റുമതി ചെയ്തു. ഈ വർഷം കണക്കിലെടുക്കുമ്പോൾ, 2020 ഏപ്രിൽ 1 മുതൽ 2020 മെയ് 19 വരെ 8,640 മെട്രിക് ടണ്ണാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാമ്പഴ കയറ്റുമതി 52 ശതമാനം കുറഞ്ഞുവെങ്കിലും ആൽഫോൻസോ മാമ്പഴമാണ് ഈ കയറ്റുമതിയിൽ പ്രധാന പങ്കുവഹിക്കുന്നത്. ആൽഫോൻസോ ഇനത്തിന് പുറമെ കേസർ, വെഗൻപള്ളി, ടോട്ടാപുരി, ബദാമി, മറ്റ് സംസ്ഥാനങ്ങളിൽ ഉൽപാദിപ്പിക്കുന്ന മാമ്പഴം എന്നിവയും കയറ്റുമതി ചെയ്യുന്നു. കാരണം ഈ വർഷം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാമ്പഴം മുംബൈയിലേക്ക് കൊണ്ടുപോകുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

Last Updated : Jun 9, 2020, 3:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.