ETV Bharat / bharat

മണ്ണിടിച്ചില്‍; കര്‍ണാടകയില്‍ രണ്ട് കുട്ടികൾ മരിച്ചു - കര്‍ണാടക

നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Mangaluru  children  dead  landslide debris  Karnataka  കുട്ടികൾ മരിച്ചു  മണ്ണിടിച്ചില്‍  കര്‍ണാടക  മംഗളൂരു
മണ്ണിടിച്ചില്‍; കര്‍ണാടകയില്‍ രണ്ട് കുട്ടികൾ മരിച്ചു
author img

By

Published : Jul 5, 2020, 10:25 PM IST

ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ മരിച്ചു. നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് സംഭവം. അപകടമുണ്ടായ ഉടൻ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കദ്രി, പാണ്ഡേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവര്‍ത്തനം നടത്തിയിട്ടും മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തെ നിരവധി വീടുകൾ ഭീഷണിയിലാണെന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.