ETV Bharat / bharat

വിവാഹമോചിതരായ സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നയാൾ അറസ്റ്റിൽ - പണം

വിവാഹമോചിതരായ സ്ത്രീകളെ തന്‍റെ മാട്രിമോണിയിൽ പ്രൊഫൈൽ വഴി പരിചയപ്പെടും. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണം തട്ടി മുങ്ങുകയാണ് പതിവ്

Man who married 4 women and cheated 23 women has arrested in Bengaluru ബെംഗളൂരു വിവാഹമോചിതരായ പണം പണം തട്ടി
വിവാഹമോചിതരായ സ്ത്രീകളിൽ നിന്നും പണം തട്ടിയെടുത്തിരുന്നയാൾ അറസ്റ്റിൽ
author img

By

Published : Jun 9, 2020, 9:41 PM IST

ബെംഗളൂരു: വിവാഹമോചിതരായ സ്ത്രീകള്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി പണംതട്ടിയിരുന്നയാളെ ബൈദാരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. മൈസൂർ സ്വദേശിയായ സുരേഷ് വിവാഹമോചിതരായ സ്ത്രീകളെ തന്‍റെ മാട്രിമോണിയൽ പ്രൊഫൈൽ വഴി പരിചയപ്പെടും. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പണം തട്ടി മുങ്ങുകയാണ് പതിവ്. അടുത്തിടെ മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിക്ക് ഇയാൾ ഇത്തരത്തിൽ വിവാഹ വാഗ്ദാനം നൽകി. തുടർന്ന് വിവാഹത്തിന് മുമ്പ് ഒരു വീട് പണിയാൻ ഒരു സ്ഥലം വാങ്ങണമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 10 ലക്ഷം രൂപയും 80 ഗ്രാം സ്വർണവും തട്ടിയെടുത്തു. എന്നാൽ അതിന് ശേഷം സുരേഷിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയി. സംഭവത്തെക്കുറിച്ചും സുരേഷിനെക്കുറിച്ചും യുവതി ബൈദാരഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയി. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ നാല് സ്ത്രീകളെ വിവാഹം കഴിച്ചതായും 23 ലധികം സ്ത്രീകളെ വഞ്ചിച്ചതായും പ്രതി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.