ETV Bharat / bharat

200 രൂപ കടം നല്‍കിയില്ല; യുപിയില്‍ യുവാവിനെ വെടിവെച്ച് കൊന്നു - crime news

അലിഗഡിലെ ബംബോലയിലാണ് സംഭവം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

200 രൂപ കടം നല്‍കിയില്ല  യുപിയില്‍ യുവാവിനെ വെടിവെച്ച് കൊന്നു  യുപി ക്രൈം ന്യൂസ്  ക്രൈം ന്യൂസ്  Man who killed acquaintance over Rs 200 held  utharpradesh  crime news  crime latest news
200 രൂപ കടം നല്‍കിയില്ല; യുപിയില്‍ യുവാവിനെ വെടിവെച്ച് കൊന്നു
author img

By

Published : Nov 30, 2020, 7:10 PM IST

ലക്‌നൗ: യുപിയില്‍ 200 രൂപ കടം നല്‍കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ യുവാവിനെ വെടിവെച്ചു കൊന്നു. 200 രൂപ കടം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കടയില്‍ വെച്ച് അന്‍സാര്‍ മുഹമ്മദിനെ (30) യാണ് വെടിവെച്ചത്. അലിഗഡിലെ ബംബോലയിലാണ് കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കൃത്യം നടന്ന സമയം ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാളില്‍ നിന്നും ഇന്ത്യന്‍ നിര്‍മിത പിസ്റ്റളും, ഇരുചക്ര വാഹനവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ഷംഷാദ് മാര്‍ക്കറ്റില്‍ സ്വന്തമായി ടയര്‍ റിപ്പയര്‍ ഷോപ് നടത്തുകയായിരുന്നു കൊല്ലപ്പെട്ട അന്‍സാര്‍ മുഹമ്മദ്. ഇയാളുടെ മോട്ടോര്‍ സൈക്കിളിനായി ആസിഫ് ശനിയാഴ്‌ച അന്‍സാറിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്‍സാര്‍ വാഹനം നല്‍കിയിരുന്നില്ല. ആസിഫ് ലഹരിമരുന്നിനടിമയാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.