ETV Bharat / bharat

യുകെയിൽ നിന്നും ചെന്നൈയിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു - UK covid

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലണ്ടനിൽ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരെ കണ്ടെത്തി അവരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്‌ണൻ പറഞ്ഞു

Man travelling from london  Man travelling from london tested positive for Covid  ചെന്നൈയിലെത്തിയ ആൾക്ക് കൊവിഡ്  യുകെ കൊവിഡ്  UK covid  ലണ്ടൻ കൊവിഡ്
യുകെയിൽ നിന്നും ചെന്നൈയിലെത്തിയ ആൾക്ക് കൊവിഡ്
author img

By

Published : Dec 22, 2020, 12:57 PM IST

ചെന്നൈ: യുകെയിൽ നിന്നും ചെന്നൈയിലെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളെ ചെന്നൈ കിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്‍റീവ് മെഡിസിൻ ആൻഡ് റിസർച്ച് സെന്‍ററിൽ പ്രവേശിപ്പിച്ചു. ലണ്ടനിൽ നിന്നും വരുന്നവർ 14 ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്‌ണൻ ചെന്നൈ വിമാനത്താവളം സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. പുതിയ കൊവിഡ് ബാധയിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സാഹചര്യം നിയന്ത്രിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ജെ. രാധാകൃഷ്‌ണൻ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലണ്ടനിൽ നിന്നും ചെന്നൈയിലെത്തിയ യാത്രക്കാരെ കണ്ടെത്തി അവരെ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.