ETV Bharat / bharat

സ്ത്രീപീഡനം ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ തല്ലിക്കൊന്നു - യുവാവിനെ തല്ലിക്കൊന്നു

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം യുവതിയെ പീഡിപ്പിച്ച കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും സംഭവം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

alwar news  Youth beaten to death in alwar  Alwar news  rajasthan news  अलवर में युवक की हत्या  राजस्थान क्राइम न्यूज  कोटकासिम में युवक की हत्या  अलवर हिंदी न्यूज  സ്ത്രീപീഡനം ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ തല്ലിക്കൊന്നു  യുവാവിനെ തല്ലിക്കൊന്നു  രാജസ്ഥാനിലെ അൽവാറിലെ കോട്‌കാസിം
സ്ത്രീപീഡനം ആരോപിച്ച് രാജസ്ഥാനില്‍ യുവാവിനെ തല്ലിക്കൊന്നു
author img

By

Published : Oct 13, 2020, 4:23 PM IST

അല്‍വാര്‍: സ്ത്രീയെ പീഡിപ്പിച്ചുവെന്നാരോപിച്ച് 30-കാരനെ നാട്ടുകാര്‍ ചേര്‍ന്ന് മർദ്ദിച്ചു കൊന്നു. രാജസ്ഥാനിലെ അൽവാറിലെ കോട്‌കാസിം പ്രദേശത്തെ ചൗക്കി ഗ്രാമത്തിലാണ് സംഭവം നടന്നത്. രുദ്മല്‍ എന്ന യുവാവാണ് മരിച്ചത്. വിവരം അറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുന്നതിന് മുമ്പ് ഗ്രാമവാസികൾ ബഹളം ഉണ്ടാക്കാന്‍ തുടങ്ങി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡസൻ കണക്കിന് ഗ്രാമവാസികൾ നാലുമണിക്കൂറിലേറെ പ്രകടനം നടത്തി. സംഭവത്തില്‍ ന്യായമായ അന്വേഷണം നടത്തുമെന്ന് പോലീസ് പിന്നീട് അവർക്ക് ഉറപ്പ് നൽകി.

മരിച്ചയാളുടെ പിതാവ് രാം അവതാർ ഷെർപൂർ ഗ്രാമവാസികളായ അജിത്, രാജ്പാൽ, ലളിത്, ജിതേഷ് എന്നിവർക്കെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബന്ധുക്കൾ പറയുന്നതനുസരിച്ച്, ഷെർപൂർ ഗ്രാമത്തിൽ നിന്നുള്ള ആയുധധാരികളായ അഞ്ചോളം പേരാണ് ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്നാരോപിച്ച് രുദ്മലിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു. ഉടനെ രുദ്മലിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. അതേ സമയം യുവതിയെ പീഡിപ്പിച്ച കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും സംഭവം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.