ലഖ്‌നൗ: മുസാഫര്‍നഗറില്‍ ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിന് നേരെ ഒരു സംഘം ആളുകള്‍ വെടിയുതിര്‍ത്തു. പരിക്കേറ്റ ജാവേദിനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കാക്രോലി ഗ്രാമത്തിലാണ് സംഭവം. സംഭവ ശേഷം ഒളിവില്‍ പോയ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതായി എസ്എച്ച്ഒ വിജയ് ബഹാദൂർ സിംഗ് പറഞ്ഞു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഒരു കൂട്ടം ആളുകളോട് വീടുകളില്‍ പോകാന്‍ ജാവേദും സഹോദരൻ ദിൽഷാദും ആവശ്യപ്പെട്ടു. തുടര്‍ന്ന് സംഘം ഇവരെ മര്‍ദിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിന് നേരെ വെടിയുതിര്‍ത്തു - lock down
സംഭവ ശേഷം ഒളിവില്‍ പോയ ആറ് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങൾ പാലിക്കാതിരുന്ന ഒരു കൂട്ടം ആളുകളോട് വീടുകളില്‍ പോകാന്‍ ആവശ്യപ്പെട്ടതിനാണ് യുവാവിന് നേരെ വെടിയുതിര്‍ത്തത്
![ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ട യുവാവിന് നേരെ വെടിയുതിര്‍ത്തു latest uttarpradesh latest covid 19 lock down ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടതിന് യുവാവിന് വെടിയേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6646790-913-6646790-1585911425116.jpg?imwidth=3840)