ലക്‌നൗ: ഉത്തര്‍പ്രദേശിലെ ശരാവസ്തി ജില്ലയില്‍ പതിനഞ്ചുകാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു. മകളെ ഇയാള്‍ ക്രൂരമായി മര്‍ദിക്കാറുമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയധികൃതര്‍ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
അച്ഛന്‍ വര്‍ഷങ്ങളായി തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകുയും ചെയ്യുന്നുണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. കുട്ടിക്ക് രണ്ടുവയസുളളപ്പോള്‍ അമ്മ മരിച്ചു. ഇതിനുശേഷം കുട്ടി അച്ഛനോടൊപ്പമാണ് താമസം. സംഭവം പുറംലോകമറിഞ്ഞതോടെ അച്ഛന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചു.