കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയ്പൂരിൽ കടുവയുടെ ആക്രമണത്തെ തുടർന്ന് 35 വയസുകാരൻ മരിച്ചു. സൗത്ത് 24 പർഗനാസിലെ ഡൽബാരി സ്വദേശിയായ ഗോഷ്തോ നയ്യയാണ് മരിച്ചത്.
സുന്ദർബൻസിന് സമീപത്തെ ചിതുരി വനത്തിൽ ഞണ്ടുകളെ പിടിക്കാൻ പോയതായിരുന്നു ഇയാൾ. കടുവ ഇയാളെ പിടികൂടുകയും വനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. ഗോഷ്തോയെ കാണാതായതിനെ തുടർന്ന് കൂടെയുണ്ടായവർ നടത്തിയ തെരച്ചിലിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്.