ഫത്തേപ്പൂര്‍: ജെയ്‌സിംഗ്പൂർ ഗ്രാമത്തിൽ പിതാവ് മകളെ വെടിവച്ച് കൊന്നു. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. ചന്ദ്ര മോഹൻ യാദവ് മകൾ സ്വാതിദേവിയെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചാണ് കുട്ടിയെ കൊന്നത്. തുടര്‍ന്ന് ഇയാള്‍ തോക്കുമായി പൊലിസിന് മുന്നില്‍ കീഴടങ്ങിയെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
ഒരുവര്‍ഷം മുന്‍പാണ് കുട്ടിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം കുട്ടി ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് വന്നു. ഇതില്‍ പ്രകോപിതനായ പിതാവ് കുട്ടിയെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.