ലക്‌നൗ: ഡൽഹി-ലക്‌നൗ ഹൈവേയിൽ അപകടത്തിൽ ഒരാൾ മരിച്ചു. 12 മണിക്കൂറിലേറെ നൂറുകണക്കിന് വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ പോയി. മൃതദേഹം വികൃതമായി. ഞായറാഴ്ചയാണ് സംഭവം. രാത്രി കടന്നുപോയ ഏതെങ്ങിലും വാഹനം ഇയാളെ ഇടിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു. ഇരുട്ടിൽ മൃതദേഹം കിടക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. തുടർന്ന് നിരവധി വാഹനങ്ങൾ മൃതദേഹത്തിന് മുകളിലൂടെ കടന്നു പോയി. രക്തം തെറിച്ച വസ്ത്രങ്ങളിൽ നിന്നാണ് ലിംഗനിര്‍ണയം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ സൂക്ഷിച്ചിട്ടുണ്ട്.
ഹൈവേയിൽ അപകടം; മൃതദേഹത്തിലൂടെ വാഹനങ്ങൾ കടന്നു പോയത് മണിക്കൂറുകളോളം - mutilated
മൃതദേഹം വികൃതമായ നിലയിൽ. ഞായറാഴ്ചയാണ് സംഭവം. രാത്രി കടന്നുപോയ ഏതെങ്ങിലും വാഹനം ഇയാളെ ഇടിച്ചിരിക്കാമെന്ന് പൊലീസ് പറഞ്ഞു