സൂരി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ക്വാറന്റൈന് സെന്റര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ ബിര്‍ഭം ജില്ലയിലെ താലിബ്പുര് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കാെറോണ വൈറസിനെ തുടര്‍ന്ന് ഗ്രാമത്തിലെ ഒരു സ്കൂള്‍ ക്വാറന്റൈന് സെന്ററായി സ്ഥാപിക്കാനുള്ള തീരുമാനമാണ് സംഘര്‍ഷത്തിന് കാരണമായത്. ഒരു വിഭാഗം നാട്ടുകാര്‍ ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. മേഖലയില്‍ സംഘര്‍ഷം ഒത്ത് തീര്‍പ്പാക്കിയതായും പ്രദേശത്ത് പൊലീസിനെ വിന്യാസിച്ചതായും പൊലീസ് അറിയിച്ചു.