ന്യൂഡൽഹി: പടിഞ്ഞാറൻ ഡൽഹിയിലെ നരൈനയിൽ സോണിയ ഗാന്ധി ക്യാമ്പിന് സമീപത്തെ ഷെഡിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
രാവിലെ 6.04നാണ് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും തുടർന്ന് രണ്ട് ഫയർ ടെൻഡറുകൾ സ്ഥലത്തെത്തിയെന്നും അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. സിലിണ്ടർ പൊട്ടിത്തെറിച്ചതിന്‍റെ ആഘാതത്തിൽ സമീപത്തെ നാല് ഷെഡുകൾ തകർന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.