ലക്നൗ: ഉത്തർപ്രദേശിലെ റാംപൂരിൽ എട്ട് വയസുള്ള മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. 35കാരനായ ദിവസ വേതനക്കാരനാണ് ഇയാൾ. ഞായറാഴ്ച രാത്രി കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം.
മാതാപിതാക്കളുടെ വീട്ടിലായിരുന്ന അമ്മയെ അയൽവീട്ടുകാരാണ് വിവരം അറിയിച്ചത്. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ അമ്മ ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. രാംപൂരിലെ മിലക് തഹ്സിൽ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. ചൊവ്വാഴ്ച കുറ്റാരോപിതനായ അച്ഛനെ പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്താൻ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ബലാൽസംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു.