മംഗളൂരു: സാമൂഹ മാധ്യമം വഴി വ്യാജ പ്രചാരണം നടത്തിയതിന് കര്‍ണ്ണാടകയില്‍ ഒരാള്‍ അറസ്റ്റിലായി. സര്‍ക്കാറിന്‍റെ കൊറോണ വിരുദ്ധ നടപടികള്‍ക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസ്. നിസാം അലിയാസ് നീസ എന്നയാളാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍റ് ചെയ്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ പി ഹര്‍ഷന്‍ ട്വീറ്റ് ചെയ്തു.
ഇത് നമ്മധ്വനി എന്ന് പേരുള്ള സാമൂഹ്യ മാധ്യമ കൂട്ടായ്മയിലൂടെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന ഒരാളെ രണ്ട് പൊലീസുകാരും ആരോഗ്യപ്രവർത്തകനും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇയാള്‍ പുറത്ത് പോയതിനാണ് മര്‍ദനമെന്നും പ്രചരിപ്പിച്ചിരുന്നു.