ETV Bharat / bharat

ദുർമന്ത്രവാദിയെന്ന് ആരോപണം;യുവാവിനെ വെട്ടിക്കൊലപ്പെടുത്തി നാട്ടുകാര്‍

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗ്രാമവാസികൾ മൃതദേഹം കത്തിച്ചുകളഞ്ഞു.

ദുർമന്ത്രവാദം ചെയ്തെന്ന പേരിൽ ഒരാളെ വെട്ടിക്കൊന്നു
author img

By

Published : Sep 19, 2019, 2:35 PM IST

ഹൈദരാബാദ്: ദുർമന്ത്രവാദത്തിലേർപ്പെട്ടുവെന്ന് ആരോപിച്ച് ഷാമിർപേട്ടിൽ ഒരാളെ വെട്ടിക്കൊന്നു. ആറ് വർഷമായി രോഗബാധിതയായിരുന്ന ജി ലക്ഷ്‌മി (45) എന്ന സ്‌ത്രീ മരിച്ചതിനെത്തുടർന്നാണ് അദ്രസുപള്ളി ഗ്രാമവാസികൾ ഇരുപത്തിനാലുകാരനെ കൊലപ്പെടുത്തിയത്. ലക്ഷ്‌മി മരിക്കാൻ കാരണം ദുർമന്ത്രവാദം പ്രയോഗിച്ചതിനാലാണെന്ന് ഗ്രാമവാസികൾ ആരോപിച്ചിരുന്നു.

മരിച്ച സ്ത്രീയുടെ ശവസംസ്‌കാര ചടങ്ങിൽ ദുർമന്ത്രവാദം ചെയ്തെന്ന് സംശയിച്ച യുവാവിനെ കണ്ടതോടെ ആളുകൾ കൂട്ടം ചേർന്ന് മർദിക്കുകയും അരിവാൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്‌തു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ട യുവാവിന്‍റെ മൃതദേഹം കത്തിച്ച ശേഷം ഗ്രാമവാസികൾ ഓടി രക്ഷപ്പെട്ടു. ബാലനഗർ ഡിസിപി പത്മജ സ്ഥലം പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്‌തു.

സ്കൂൾ കോളേജ് കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ  പ്രതിയ ആര്യൻ കോട് പോലീസിന്റെ പിടിയിൽ.
 
കോട്ടയം , വൈക്കം താലൂക്കില്‍ പനങ്ങോട് ഷേത്രത്തിന് സമീപം അനന്തലാല്‍ ഹൗസില്‍ ജിതിന്‍(20) ആണ് പിടിയിലായത്.  ഒറ്റശേഖരമംഗലം ജനാര്‍ദനപുരം സ്‌ക്കൂളിന് സമീപം ബാഗില്‍ ഒളിപ്പിച്ചനിലയില്‍  കഞ്ചാവുമായിട്ടാണ് ജിതിന്‍  പിടിയിലായത്.

സ്‌ക്കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡ്ഡില്‍ പോലീസിനെകണ്ട ജിതിൻ പരുങ്ങുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ ബാഗ്പരിശോധയിലാണ് കഞ്ചാവ് ശേഖരം കണ്ടത്തിയത്.
       സ്‌ക്കൂള്കളും- കോളേജ്കളും കേന്ദ്രികരിച്ചും സിനിമാ സീരിയല്‍ മേഘലകേന്ദ്രീകരിച്ചും കഞ്ചാവും മയക്ക്മരുന്നുകളും വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് , മാത്രമല്ല
സംസ്ഥാന അതിര്‍ത്തി കടത്തി എത്തുന്ന  കഞ്ചാവ് ജില്ലയിലെ വിവിത മേഘലയില്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് ജിതിന്‍.
      ജിതിനെ ചോദ്യം ചെയ്തതില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്ന വന്‍ മയക്ക് മരുന്ന് മാഫിയെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും കൂടുതല്‍ പേര്‍ ഉടന്‍ പോലീസ്സിന്റ വലയിലാകുമെന്നും പോലീസ് പറഞ്ഞു. പ്രതിയെ നെയ്യാറ്റിൻകര കോടതിയില്‍ ഹാജരാക്കും.
 
Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.