ലഖ്‌നൗ: ലുഡോ കളിക്കിടെ ചുമയെ തുടർന്നുണ്ടായ തർക്കത്തിൽ 25കാരനെ വെടിവെച്ച് കൊല്ലാൻ ശ്രമം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വെടിയേറ്റ പ്രശാന്ത് സിംഗും മറ്റ് രണ്ട് പേരും ചേർന്ന് ജാർച്ച പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ദയാനഗർ ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽ ലുഡോ കളിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതി ജയ്‌വീര്‍ സിംഗ് (30) ഇവിടേക്കെത്തുകയും ഇയാള്‍ ചുമക്കുകയും ചെയ്തു. ജയ്‌വീര്‍ സിംഗിന് കൊവിഡ് ആണെന്ന് പ്രശാന്ത് സിംഗ് കളിയാക്കുകയും ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയുമായിരുന്നു. തുടര്‍ന്ന് ജയ്‌വീര്‍ സിംഗ് വെടിയുതിര്‍ത്തു. പരിക്കേറ്റ പ്രശാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
ലുഡോ കളിക്കിടെ ചുമച്ചതിനെച്ചൊല്ലി തര്‍ക്കം, ഒടുവില്‍ വെടിവെപ്പ് - കൊവിഡ് ലക്ഷണം
ചുമ കൊവിഡ് ലക്ഷണമാണെന്ന് പറഞ്ഞായിരുന്നു തർക്കം