ETV Bharat / bharat

എട്ട് പേരെ കൊന്ന കടുവയെ പിടികൂടി - tiger captured Chandrapur

ആര്‍.ടി-1 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് വനപാലകരുടെ പിടിയിലായത്. രാജുര കാട്ടില്‍ വച്ചാണ് കടുവയെ പിടികൂടിയതെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ആര്‍ പ്രവീണ്‍ പറഞ്ഞു.

എട്ട് പേരെ കൊന്ന കടുവയെ പിടികൂടി
എട്ട് പേരെ കൊന്ന കടുവയെ പിടികൂടി
author img

By

Published : Oct 27, 2020, 7:13 PM IST

മഹാരാഷ്ട്ര: എട്ട് മനുഷ്യരേയും 25-ല്‍ ഏറെ കന്നുകാലികളേയും കൊന്നുതിന്ന കടുവയെ പടികൂടി. ചന്ദ്രാപൂര്‍ ജില്ലാ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റാണ് കടുവയെ പിടികൂടിയത്. ആര്‍.ടി-1 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് വനപാലകരുടെ പിടിയിലായത്. രാജുര കാട്ടില്‍ വച്ചാണ് കടുവയെ പിടികൂടിയതെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍.ആര്‍ പ്രവീണ്‍ പറഞ്ഞു.

2019ല്‍ ജനുവരിയില്‍ കടുവ ഒന്‍പത് മനുഷ്യരേയും 25ല്‍ ഏറെ കന്നുകാലികളേയും കൊന്നിരുന്നു. കടുവയെ പിടിക്കാനായി സ്ഥാപിച്ച 179ാം നമ്പര്‍ കെണിയിലാണ് കടുവ അകപ്പെട്ടത്. കടുവയെ പിടിക്കാന്‍ പ്രത്യേക സംഘത്തെ വനപാലകര്‍ നിയോഗിച്ചിരുന്നു. കൂട്ടിലകപ്പെട്ട കടുവയെ മയക്കുവെടിവച്ചാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.