ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതി നദിയില്‍ വീണ യുവാവ് മുങ്ങി മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ക്ലിമന്‍റ് ടൗണ്‍ സ്വദേശി ശുഭമാണ് സോങ് നദിയില്‍ മുങ്ങി മരിച്ചത്. ഗണേശ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് മണിക്കൂറിന് ശേഷം റായ്പൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ പാലത്തിന് താഴെ മൃതദേഹം കണ്ടെത്തിയെങ്കിലും സംസ്ഥാന ദുരന്ത നിവാരണ സേന എത്തിയാണ് കരയിലേക്ക് എത്തിച്ചത്. അപകട സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.
സെല്‍ഫി എടുക്കുന്നതിനിടെ യുവാവ് നദിയില്‍ മുങ്ങി മരിച്ചു - State Disaster Response Force
രണ്ട് മണിക്കൂറിന് ശേഷം അപകട സ്ഥലത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്.