ഇൻഡോർ: മധ്യപ്രദേശില്‍ രണ്ട് വിഭാഗങ്ങല്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. ആടിനെ മേയാൻ വിട്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവിഭാഗങ്ങളിലേയും 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഖണ്ട്വയിലെ ഹപ്ലയിൽ തിങ്കളാഴ്‌ചയാണ് സംഭവം.
പിടിയിലായവര്‍ക്കെതിരെ കൊലപാതകം,വധശ്രമം,കലാപം, ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയെന്ന് എസ്.പി വിവേക് സിംഗ് പറഞ്ഞു. കൂടുതല്‍ പേര്‍ക്കായി തെരച്ചില്‍ തുടരുന്നതായും അദ്ദേഹം പറഞ്ഞു .