ഛണ്ഡീഗഡ്: മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്ത ഭാര്യയുടെ മൂക്ക് ഭർത്താവ് കടിച്ച് മുറിച്ചു. പഞ്ചാബിലെ ഭതിണ്ടയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായ ശീതളാണ് ഭർത്താവ് അമർദീപ് മിട്ടലിന്‍റെ പീഢനത്തിനിരയായത്. ഇന്നലെയാണ് സംഭവം.
ഇയാൾ മദ്യപിച്ചെത്തിയത് ശീതൾ ചോദ്യം ചെയ്തിരുന്നു. ഇരവരും തമ്മിലുണ്ടായ വാക്ക് തർക്കം സംഘർഷത്തിലേക്ക് വഴിമാറുകയും അമർ ദീപ് ശീതളിന്‍റെ മൂക്ക് കടിച്ച് മുറിക്കുകയുമായിരുന്നു. തുടർന്ന് അമർദീപ് തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച് ഓടിപ്പോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.